ഡൗൺലോഡ്

AI പ്ലേലിസ്റ്റ് ജനറേറ്റർ

AI പ്ലേലിസ്റ്റ് ജനറേറ്റർ ഉപയോഗിച്ച് പ്ലേലിസ്റ്റ് എങ്ങനെ സൃഷ്ടിക്കാം?

നിങ്ങൾക്കായി മാത്രം ഒരുക്കിയ ഒരു കസ്റ്റം പ്ലേലിസ്റ്റ് കണ്ടെത്താൻ തയ്യാറാണോ? പ്ലേലിസ്റ്റുകൾ ടാബ് തുറന്ന് AI പ്ലേലിസ്റ്റ് ബട്ടൺ തിരഞ്ഞെടുത്താൽ മതി. നിങ്ങൾ തിരയുന്നത് എന്താണെന്ന് വിവരിക്കൂ - വിഭാഗം, മൂഡ്, സംഗീതോപകരണങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക വിശദാംശങ്ങൾ - ബാക്കി AI അതിന്റെ മാജിക് കാണിക്കും. പ്ലേലിസ്റ്റ് തയ്യാറായാൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും, ആസ്വദിച്ച് കേൾക്കാനായി അത് പ്ലേലിസ്റ്റുകൾ ടാബിൽ ദൃശ്യമാകും.

പ്രോംപ്റ്റുകളുടെ ഉദാഹരണങ്ങൾ
“എനിക്ക് മനസ്സ് ശാന്തമാക്കാൻ സഹായിക്കുന്ന, സ്വപ്നസമാനമായ വോക്കലുകളും മിനിമലിസ്റ്റിക് ഇലക്ട്രോണിക് ബീറ്റുകളുമുള്ള ഒരു ചിൽ ഇൻഡി പ്ലേലിസ്റ്റ്.”
“ഉത്സാഹം നിറഞ്ഞ കൺട്രി ഹിറ്റുകളും ഗൃഹാതുരത്വമുണർത്തുന്ന സോഫ്റ്റ് റോക്കും ചേർന്ന ഒരു റോഡ് ട്രിപ്പ് മിക്സ് എനിക്ക് വേണം.”
“രാത്രി വൈകിയുള്ള വായനയ്ക്കായി ആംബിയന്റ്, നിയോ-സോൾ ട്രാക്കുകളുടെ മനസ്സിന് സുഖം പകരുന്ന ഒരു മിശ്രണം.”

നിങ്ങളുടെ മൂഡിന് ഇണങ്ങുന്ന പാട്ടുകളുടെ മികച്ച മിക്സ് ലഭിക്കാൻ വ്യത്യസ്ത പ്രോംപ്റ്റുകൾ പരീക്ഷിച്ചുനോക്കൂ. ഊർജ്ജം നിറഞ്ഞ ട്രാക്കുകളോ റിലാക്സ് ചെയ്യാനുള്ള ചിൽ-ഔട്ട് ഈണങ്ങളോ ആകട്ടെ, നിങ്ങൾക്കായി ഒരുക്കിയ തിരഞ്ഞെടുപ്പ് AI പ്ലേലിസ്റ്റ് ജനറേറ്റർ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കും. സംഗീതം ആസ്വദിക്കൂ!

ഭാഷ